Sections

ബിസിനസ് ആരംഭിക്കുന്നതിനുള്ള പരിശീലനം സൗജന്യമായി ലഭിക്കുന്നത് എവിടെയൊക്കെ എന്നറിയേണ്ടേ? 

Wednesday, Aug 25, 2021
Reported By Aswathi Nurichan
business training class

രാജ്യത്ത് സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍, ബാങ്കുകള്‍ എന്നിവ വ്യവസായം ആരംഭിക്കുന്നതിനാവശ്യമായ പരിശീലന പദ്ധതി നടപ്പിലാക്കുന്നുണ്ട്. ഈ സ്ഥാപനത്തില്‍ രണ്ടോ മൂന്നോ ദിവസം, ഒരാഴ്ച, രണ്ടാഴ്ച എന്നീ കാലയാളവിലുള്ള സൗജന്യമായ പരിശീലനം ലഭിക്കുന്നതാണ്


ഒരു വ്യവസായ സംരംഭം ആരംഭിക്കുന്നതിന് വേണ്ടി നിങ്ങള്‍ എന്തൊക്കെ ചെയ്യും? നിരവധി വിവരങ്ങള്‍ ശേഖരിക്കുക, വ്യവസായ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുക തുടങ്ങിയ നിരവധി കാര്യങ്ങള്‍  ചെയ്യും. പക്ഷേ വ്യവസായം ആരംഭിക്കുന്നതിന് പരിശീലനം ആര്‍ജ്ജിക്കണമെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? മുന്‍ പരിചയമില്ലാത്തവര്‍ വ്യവസായം ആരംഭിക്കുന്നത് മുമ്പ് പരിശീലനം നേടേണ്ടത് അനിവാര്യമാണ്. 

രാജ്യത്ത് സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍, ബാങ്കുകള്‍ എന്നിവ വ്യവസായം ആരംഭിക്കുന്നതിനാവശ്യമായ പരിശീലന പദ്ധതി നടപ്പിലാക്കുന്നുണ്ട്. രാജ്യത്തെ എല്ലാ ജില്ലകളിലെയും അതാത് ബാങ്കിന്റെ ലീഡ് ബാങ്കിന്റെയോ അല്ലെങ്കില്‍ മറ്റു ബാങ്കിന്റെയോ നേതൃത്വത്തില്‍ ആര്‍സെറ്റി എന്നറിയപ്പെടുന്ന സംരംഭകത്വ പരിശീലന സ്ഥാപനം നടക്കുന്നുണ്ട്. കേരളത്തിലെ സംരംഭ പരിശീലന സ്ഥാപനങ്ങളുടെ ഏകോപന ചുമതല അതാത് ജില്ലയിലെ ലീഡ് ബാങ്കിനാണ്.

ഈ സ്ഥാപനത്തില്‍ രണ്ടോ മൂന്നോ ദിവസം, ഒരാഴ്ച, രണ്ടാഴ്ച എന്നീ കാലയാളവിലുള്ള സൗജന്യമായ പരിശീലനം ലഭിക്കുന്നതാണ്. പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനെ കുറിച്ചും വിവിധ ലൈസന്‍സുകള്‍ ലഭിക്കുന്നതിനെ കുറിച്ചും പരിശീലനം ലഭിക്കും. കൂടാതെ വിജയിച്ച സംരംഭകരുടെ സ്ഥാപനം സന്ദര്‍ശിക്കല്‍, വിജയിച്ച സംരംഭകരുമായി ആശയവിനിമയം നടത്തല്‍ തുടങ്ങി സംരംഭം തുടങ്ങുന്നതിന് ആവശ്യമായ എല്ലാകാര്യങ്ങളും അവിടെ നിന്ന് മനസിലാക്കാം.

ഇതു കൂടാതെ ജില്ലാ വ്യവസായ കേന്ദ്രങ്ങളും താലൂക്ക് വ്യവസായ കേന്ദ്രങ്ങളും സംരംഭകത്വ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. കേരളത്തില്‍ എംഎസ്എംഇ ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടും എംഎസ്എംഇ ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടും വിവിധ ഏജന്‍സികളുമായും സന്നദ്ധ സംഘടനകളുമായും ചേര്‍ന്ന് പരിശീലന പരിപാടികള്‍ നടത്തുന്നുണ്ട്. എന്‍ട്രപ്രെന്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ(ഇഡിഐഐ)യുടെ നേതൃത്വത്തിലും പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

ഇവയൊക്കെയാണ് പ്രധാനമായും കേരളത്തില്‍ സ്ഥിരമായി നടത്തുന്ന സൗജന്യ വ്യവസായ പരിശീലന പദ്ധതികള്‍. മറ്റു പല സ്ഥാപനങ്ങളും സൗജന്യ പരിശീലനങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും അവയൊക്കെ പ്രത്യേക സ്ഥലത്തിനെ കേന്ദ്രീകരിച്ചാണ്. പരിശീലന പരിപാടികളില്‍ പങ്കെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ ബാങ്ക് വായ്പകള്‍ ലഭിക്കാന്‍ മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്. ഇത്തരത്തില്‍ പരിശീലനം നേടി കൃത്യമായ അറിവോടു കൂടി വ്യവസായം ആരംഭിക്കുകയാണെങ്കില്‍ ഉറപ്പായും സംരംഭത്തില്‍ വിജയം കൈവരിക്കാന്‍ സാധിക്കും.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.